കാസറഗോഡ് തീര്‍ത്ഥാടകരുടെ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു 

Nov 30, 2025 - 12:51
കാസറഗോഡ് തീര്‍ത്ഥാടകരുടെ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു 

കാസർകോട്: ശബരിമല തീർത്ഥാടകരുടെ ബസ് 30 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെ ചിറ്റാരിക്കാൽ മാലോം കാറ്റംകവല മറ്റപ്പള്ളി വളവിലാണ് അപകടം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. 46 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0