എസ് ഐ ആർ; എന്യുമറേഷൻ ഫോമുകൾ ഇന്ന് സമർപ്പിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുണ്ടാവില്ല: അറിയിപ്പുമായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ
കാസർകോട്: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യുമറേഷൻ ഫോമുകൾ ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ളവർ ഇന്ന് ഞായറാഴ്‌ച്ച തന്നെ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ഇന്ന് അപേക്ഷകൾ നൽകിയില്ലെങ്കിൽ ഡിസംബർ 9-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ അവരുടെ പേരുകൾ ഉൾപ്പെടില്ല. വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിൽ ആർക്കും വീഴ്‌ച പറ്റരുത്. ഫോം സമർപ്പിക്കാനുള്ള അവസാന അവസരം ഈ ഞായറാഴ്‌ചയാണെന്നും കളക്ടർ വ്യക്തമാക്കി.
ബിഎൽഒമാർ, ബിഎൽഎമാർ, കുടുംബശ്രീ പ്രവർത്തകർ, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായി ഫോമുകൾ സമർപ്പിക്കാത്ത വോട്ടർമാർക്ക് ഇതിനുള്ള സൗകര്യം ഒരുക്കുന്നതിനായി അതത് ബൂത്ത് ഏരിയകളിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ ക്യാമ്പുകൾ അപേക്ഷ നൽകാനുള്ള ഫോമുകൾ ലഭിക്കുന്നതിനും പൂർത്തിയാക്കിയവ സമർപ്പിക്കുന്നതിനും സഹായകമാകും. യോഗ്യതയുള്ള ആരും തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഈ സഹകരണത്തിലൂടെ വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പുവരുത്താൻ സാധിക്കുമെന്നും കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



