മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹല്ല്, യൂണിറ്റ് സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്
പുത്തിഗെ: ജനുവരി 28,29,30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മഹല്ല്, യൂണിറ്റ് സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6:30 ന് ഉറുമിയിൽ നടക്കും. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും. അബ്ബാസ് സഖാഫി മൺട്ടമ മഹ്ളറത്തുൽ ബദ്‌രിയ്യ മജ്ലിസിന് നേതൃത്വം നൽകും. ഉമർസഖാഫി കൊമ്പോട്, മൻഷാദ് അഹ്സനി സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


