എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിലെ ഹരജികള്‍ ഡിസംബര്‍ രണ്ടിന് പരിഗണിക്കും
ന്യൂഡൽഹി: കേരളത്തിലെ എസ്‌ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കാനായി മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ നടപ്പാക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശവും നൽകി. കേരളത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ ഒന്നിനകം വിശദമായ റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദേശിച്ചു.
ജില്ലാ കലക്‌ടർമാർ അടക്കം എസ്ഐആർ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ടെന്നും തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് വന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിക്കേണ്ടതെന്നും സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ വാദം ഉന്നയിക്കാൻ അവകാശമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു. എന്നാൽ കമ്മീഷൻ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്നും ഡിസംബർ നാലിന് എസ്ഐആർ നടപടികൾ അവസാനിക്കുന്നതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളോട് കോടതി നിർദേശിച്ചത്. ഇതിന് പിന്നാലെ ഡിസംബർ 2ന് ഹരജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


