കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നിറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കെതിരെ കേസ്

Nov 26, 2025 - 11:26
കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നിറക്കിവിട്ട സംഭവം; കണ്ടക്ടര്‍ക്കെതിരെ കേസ്

ബന്തിയോട്: കഴിഞ്ഞ ദിവസം കർണ്ണാടക ട്രാൻസ് പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാർത്ഥിനിയോട് കണ്ടക്ടർ ദേഷ്യത്തോടെ മാറി നിൽക്കാൻ പറയുകയും ഇതിൽ കൂടുതൽ എനിക്ക് മാറി നിൽക്കാൻ പറ്റില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞപ്പോൾ കണ്ടക്ടർ തട്ടിക്കയറുകയും ബന്തിയോട് ജനപ്രിയയിൽ ബസ് എത്തിയപ്പോൾ വിദ്യാർത്ഥിനിയെ ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. വിദ്യാർത്ഥിനി ആദ്യം മഞ്ചേശ്വരം പൊലീസിലാണ് പരാതി നൽകിയത്. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് കേസ് കുമ്പള പൊലീസിന് കൈമാറുകയായിരുന്നു. ഉച്ചയോടെ ബസ് കണ്ടക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0