ബണ്ടിചോര്‍ വീണ്ടും കേരളത്തില്‍; റെയിൽവെ സ്‌റ്റേഷനിൽ തടഞ്ഞുവെച്ച് പൊലീസ് 

Nov 24, 2025 - 17:38
ബണ്ടിചോര്‍ വീണ്ടും കേരളത്തില്‍; റെയിൽവെ സ്‌റ്റേഷനിൽ തടഞ്ഞുവെച്ച് പൊലീസ് 

കൊച്ചി: രാജ്യത്താകെ എഴുന്നൂറിലധികം കവർച്ച കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടിചോർ വീണ്ടും കേരളത്തിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന ഇയാളെ റെയിൽവെ പോലീസാണ് തിരിച്ചറിഞ്ഞത്. തുടർന്നു വെരിഫിക്കേഷൻ്റെ ഭാഗമായി തടഞ്ഞതോടെ മുൻ കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയതാണെന്ന് ബണ്ടിചോർ പോലീസിനോടു പറഞ്ഞു.

2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ വാഹമോഷണക്കേസിൽ ബണ്ടിചോര്‍ പിടിയിലായിരുന്നു. സുരക്ഷാ ക്രമീകരണമുള്ള വീട്ടിൽ നിന്നു വിജയകരമായി കവർച്ച നടത്തിയ ശേഷം വീട്ടിലെ സി സി ടി വി ക്യാമറയിൽ നോക്കി ഗോഷ്‌ടികാണിച്ച തെളിവുപയോഗിച്ചായിരുന്നു കേരള പൊലീസ് ഇയാളെ പിടികൂടിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0