എസ് എസ് എഫ് സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

Nov 24, 2025 - 12:02
Nov 24, 2025 - 12:04
എസ് എസ് എഫ് സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി
എസ് എസ് എഫ് സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

മഞ്ചേശ്വരം: ജില്ലയിലെ വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് കാസറഗോഡ് ജില്ല മഞ്ചേശ്വരത്ത് സംഘടിപ്പിച്ച സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി. ' നോ ക്യാപ്, ഇറ്റ്സ് ടുമാറോ ' എന്ന പ്രമേയത്തിൽ വിദ്യാർത്ഥി ജീവിതത്തെ സമ്പുഷ്ടമാക്കുന്ന വ്യക്തിത്വ വികാസം, സാമൂഹിക ഉത്തരവാദിത്തം, ആരോഗ്യബോധം, കരിയർ തിരിച്ചറിവ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചത്. പഠന ക്ലാസുകൾ, ഗെയിമുകൾ, ആക്ടിവിറ്റികൾ, മോട്ടിവേഷൻ പ്രോഗ്രാമുകൾ, ക്വിസ് മത്സരം തുടങ്ങി വ്യത്യസ്തമായ സെഷനുകൾ സ്റ്റുഡൻ്റ്സ് ഗാലയെ വേറിട്ടതാക്കി. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസറഗോഡ്, മുള്ളേരിയ, ബദിയടുക്ക, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ ഡിവിഷനുകളിൽ നിന്നായി നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആയിരം വിദ്യാർത്ഥികളാണ് പരിപാടിയിലേക്ക് പ്രതിനിധികളായി എത്തിയത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡൻറ് റഈസ് മുഈനി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ അധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, എ കെ എം അശ്റഫ് എം എൽ എ പ്രസംഗിച്ചു. ജാബിർ നെരോത്ത്, അനസ് അമാനി, അബ്ദുറഹ്മാൻ എരോൽ, ഡോ. തൻവീർ, ഫായിസ് വയനാട്, റമീസ്, മൂസ നവാസ്, ഷബീർ നൂറാനി, ഹാദി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് മുനീറുൽ അഹ്ദൽ, മൂസൽ മദനി, സി എൻ ജാഫർ, അബ്ദുറഹ്മാൻ അഹ്സനി, ഹമീദ് ഹാജി എ. എച്ച്, അബ്ദുൽ ഖാദർ സഖാഫി, അസീസ് സഖാഫി മച്ചമ്പാടി, ജബ്ബാർ സഖാഫി, സിദ്ധീഖ് കോളിയൂർ, മൊയ്തീൻ ഗാന്ധിനഗർ, മുഹമ്മദ് ഹാജി പൊയ്യത്തബൈൽ, ഹമീദ് സഖാഫി ബാക്കിമാർ, ഫാറൂഖ് പൊസോട്ട്, നംഷാദ് ബെജ്ജ സംബന്ധിച്ചു. ബാദുഷ ഹാദി സ്വാഗതവും ജംഷീദ് ചെടേക്കാൽ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0