കേരള യാത്ര ഉദ്ഘാടന സമ്മേളനം; പോസ്റ്റര്‍ പ്രകാശിതമായി

Nov 24, 2025 - 11:50
Nov 24, 2025 - 11:53
കേരള യാത്ര ഉദ്ഘാടന സമ്മേളനം; പോസ്റ്റര്‍ പ്രകാശിതമായി
കേരള യാത്ര ഉദ്ഘാടന സമ്മേളനം; പോസ്റ്റര്‍ പ്രകാശിതമായി

മഞ്ചേശ്വരം: കാസറഗോഡ് - സമസ്ത സെന്റനറിയുടെ ഭാഗമായി കേരളാ മുസ്ലിം ജമാഅത്ത് മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുതല്‍ ആരംഭിക്കുന്ന കേരള യാത്ര ഉദ്ഘാടന സമ്മേളനം കാസറഗോഡ് നൂറുല്‍ ഉലമ സ്‌ക്വയറില്‍ നടക്കും. 17ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മഞ്ചേശ്വരം എ എച്ച് പാലസിൽ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത്  ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ.കെ. എം അഷ്റഫ് എം എല്‍ എ മുഖ്യതിഥിയായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി  എസ് അബ്ദുല്ല കുഞ്ഞി ഫൈസി ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍,  ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി,  അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എസ് എസ് എഫ് സംസഥാന സമിതി അംഗം അബ്ദുല്‍ റഹ്‌മാന്‍ എരോല്‍, ജില്ലാ സാരഥികളായ റഈസ് മുഈനി, ബാദുഷ ഹാദി സഖാഫി, ഫയാസ് പട്‌ല, ജംഷീര്‍ ചടേക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0