മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂൾ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി
പുത്തിഗെ: മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി,
സ്കൂൾ പ്രധാന അദ്ധ്യാപകൻ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വായനക്കും എഴുത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നതിനും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അക്ഷരദീപം പോലെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ഇത്തരം പ്രവർത്തനങ്ങൾ പഠനത്തിന് കൂടുതൽ സഹായകമാകും എന്നും സ്കൂൾ അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൾ രൂപേഷ് അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അഷ്‌റഫ് ഹിമമി സഖാഫി വിഷയാഅവതരണം നടത്തി. ബാലകൃഷ്ണൻ എ.പി, ദേവരാജൻ, സന്തോഷ്കുമാർ, രാജീവൻ കെ സംബന്ധിച്ചു
സാദിഖ് മാസ്റ്റർ സ്വാഗതവും കെ.എം കളത്തൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



