എസ് ജെ എം മഞ്ചേശ്വരം ഡിവിഷൻ മദ്രസ കലോത്സവം; മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം മദ്രസ ചാമ്പ്യന്മാർ
മുട്ടം: മുട്ടം മഖ്ദൂമീയ്യയിൽ നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മഞ്ചേശ്വരം ഡിവിഷൻ മദ്രസ കലോത്സവത്തിന് പ്രൗഢമായ സമാപനം. മൂന്ന് വേദികളിലായി നാല് ഇനങ്ങളിൽ എട്ടു മദ്രസകളിൽ നിന്ന് തെരഞ്ഞെടുത്ത 200 മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരുക്കി. മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്റസ ധർമ്മനഗർ ഒന്നാം സ്ഥാനവും, ശിരിയ കുന്നിൽ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്റസ രണ്ടാം സ്ഥാനവും, മുഹിമ്മാത്തുൽ മുസ്ലിമീൻ സ്കൂൾ മദ്റസ മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗം കലാപ്രതിഭയായി സൽമാനുൽ ഫാരിസ് മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്രസ, ജൂനിയർ വിഭാഗം കലാപ്രതിഭയായി സൽമാൻ ഫാരിസ് ബെജ്ജംഗള മള്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്റസ,
അബ്ദുള്ള റസാൻ കാമിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്റസ, സബ്ജൂനിയർ വിഭാഗം കലാപ്രതിഭയായി മുഹമ്മദ് ശസിൻ നൂറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്രസ ഉപ്പള എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുറഹ്മാൻ സഖാഫി ധർമ്മനഗർ അധ്യക്ഷതവഹിച്ചു. സൈതലവി ദാരിമി മലപ്പുറം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ തങ്ങൾ മഖ്ദൂമിയ്യ, ഖലീൽ സഖാഫി ചിന്നമുഗർ, മജീദ് സഅദി റഷാദിയ്യ, മുഹമ്മദ് അമാനി ലത്തീഫിയ, അഷ്‌റഫ് ഹിമമി സഖാഫി മുഹിമ്മാത്ത്, അഷ്‌റഫ് സഖാഫി എ.കെ.ജി, ബാത്തിഷ മിസ്ബാഹി ബജ്ജംകള, മൂസ സഖാഫി പൈവളിക, സിദ്ദിഖ് സഖാഫി ബായാർ, ഷഫീഖ് സഖാഫി ഉപ്പള, അബ്ദുള്ള സഖാഫി നൂറുൽ ഹുദ, ഉമൈർ ഹിമമി സഖാഫി മുഹിമ്മാത്ത്, സിദ്ദീഖ് സഅദി കൊക്കച്ചാൽ, ഇബ്രാഹിം ഖലീൽ ഹിമമി സഖാഫി പച്ചമ്പള, നസീർ സഖാഫി എരുതംകൽ പ്രസംഗിച്ചു. ഇർഷാദ് സഅദി സ്വാഗതവും കെ.എം കളത്തൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
3
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
2



