വിജയാഘോഷത്തിനിടെയുണ്ടായ ദുരന്ത ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പോലീസ് കുറ്റപത്രം 

Nov 19, 2025 - 17:56
വിജയാഘോഷത്തിനിടെയുണ്ടായ ദുരന്ത ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പോലീസ് കുറ്റപത്രം 

ബാംഗ്ലൂർ: ഐ പി എൽ ചാമ്പ്യന്മാരായ ആർ സി ബിയുടെ വിജയാഘോഷത്തിനിടെ പതിനൊന്ന് പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ സംഭവത്തിൽ ഉത്തരവാദിത്വം ആര്‍ സി ബിക്കെന്ന് പോലീസ് കുറ്റപത്രം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിയായ ഡി എൻ എക്കും സംഭവത്തിന്റെ കൂട്ടുത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കർണാടക പോലീസിൻ്റെ സി ഐ ഡി വിഭാഗമാണ് 2200 പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്. ദൃക്സാക്ഷികളുടെയും പരുക്കേറ്റവരുടെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികൾ, സി സി ടി വി ദൃശ്യങ്ങൾ തുടങ്ങിയവ തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.

ഇക്കഴിഞ്ഞ ഐ പി എൽ മത്സരത്തിൽ ചാമ്പ്യന്മാരായ ആർ സി ബിയുടെ വിജയാഘോഷത്തിനിടെയാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ദുരന്തം സംഭവിച്ചത്. ജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ ഉൾപ്പെടെ കണ്ടെത്തലുകൾ ശരിവച്ചു കൊണ്ടുള്ളതാണ് കുറ്റപത്രം. ഇത്തരത്തിലുള്ള ഒരു മെഗാ ഇവൻ്റ് സംഘടിപ്പിക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പോലീസിനെ വിവരങ്ങൾ അറിയിക്കുന്നതിലും വീഴ്‌ച സംഭവിച്ചെന്നും സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0