ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും
പട്‌ന: റെക്കോർഡ് നേട്ടവുമായി ബീഹാർ മുഖ്യമന്ത്രി പദവിയിൽ ജെഡിയു നേതാവ് നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. പത്താം തവണയാണ് സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് അധികാരമേൽക്കുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ എൻ ഡി എയുടെ നേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടും. ഇതിനുശേഷം നിലവിലെ സർക്കാരിൻ്റെ തലവൻ എന്ന നിലയിൽ നിതീഷ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മന്ത്രിസഭാ സീറ്റുകൾ പങ്കുവെക്കുന്നതിലും അസംബ്ലി സ്‌പീക്കർ സ്ഥാനം സംബന്ധിച്ച് ധാരണയിലെത്തുന്നതിലും എൻ ഡി എ പങ്കാളികൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടന്നു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


