തദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഐആറിൽ കാല താമസം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ 

Nov 18, 2025 - 12:35
തദ്ദേശ തെരഞ്ഞെടുപ്പ്; എസ്ഐആറിൽ കാല താമസം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ 

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബർ 21 ന് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതുണ്ട്. അതിനാൽ ഡിസംബർ 21 വരെ എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സംസ്ഥാന സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. 

തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുലക്ഷത്തി അറുപത്തി ആറായിരം ജീവനക്കാരുടെയും 68,000 ത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ആവശ്യമാണ്. എസ്ഐആറിനായി 26,000 ജീവനക്കാരുടെ സേവനവും ആവശ്യമായി വരും. എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കും. ഈ സാഹചര്യത്തിൽ ഭരണം സ്‌തംഭിക്കുമെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0