മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയില്‍

Apr 20, 2025 - 10:54
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: ജാമ്യത്തിലിറങ്ങിയ പ്രതി മരിച്ച നിലയില്‍

മഞ്ചേരി: ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചെന്ന കേസിലെ ആരോപണ വിധേയനായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങല്‍ പടി രവിയുടെ മകന്‍ കോന്തേരി ഷിജു(37)വാണ് മരിച്ചത്. മാര്‍ച്ച് 7ന് ഒതുക്കുങ്ങല്‍ വെസ്റ്റ് കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ ഷിജു ജാമ്യത്തില്‍ ഇറങ്ങിയതാണ്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതോടെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0