സെന്റിനറി ഗാര്‍ഡ് പരിശീലനം സമാപിച്ചു; കേരളയാത്ര വിജയിപ്പിക്കാന്‍ കർമ്മ പദ്ധതിയായി

Nov 17, 2025 - 11:31
സെന്റിനറി ഗാര്‍ഡ് പരിശീലനം സമാപിച്ചു; കേരളയാത്ര വിജയിപ്പിക്കാന്‍ കർമ്മ പദ്ധതിയായി

ദേളി: സമസ്ത സെന്റിനറിയുടെ മുന്നോടിയായി ജനുവരി ഒന്നിന് കാസര്‍കോട് നിന്നാരംഭിക്കുന്ന കേരള യാത്രയുടെ വിജയത്തിന് രൂപം നല്‍കിയ 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ ഒന്നാം ഘട്ട പരിശീലനം ദേളി സഅദിയ്യയില്‍ സമാപിച്ചു. കേരള യാത്രയില്‍ അണിനിരക്കുന്നതോടൊപ്പം സമസ്ത സെന്റിനറി കര്‍മപദ്ധതിയുടെ വിജയത്തിന് മുന്നണി പോരാളികളായി ഗാര്‍ഡനെ ഉപയോഗിക്കും. ആരോഗ്യം, വ്യക്തിത്വ വികസനം, ലഹരി വിരുദ്ധ പോരാട്ടം എന്നിവയില്‍ സെന്റിനറി ഗാര്‍ഡിന് തുടര്‍ പരിശീലനം ഉറപ്പാക്കും.
പരിശീലന പരിപാടി സമസ്ത കേന്ദ്രമുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഷറഫുദ്ദീൻ പോത്തംകോട് നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെളളൂര്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സൈനുദ്ദീന്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ഹമീദ് മൗലവി ആലമ്പാടി, വി സി അബ്ദുല്ല സഅദി, യൂസുഫ് മദനി ചെറുവത്തൂർ, അബ്ദുല്‍ കരീം ദര്‍ബാര്‍ക്കട്ട, ബാദുഷ സഖാഫി സംസാരിച്ചു. എസ് കെ കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ജില്ലാ ഇ സി ജനറല്‍ കണ്‍വീനര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും ജില്ലാ കമാന്‍ഡര്‍ സി എം എ ചേരൂര്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0