അന്ധവിശ്വാസ, അനാചാര നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; വിദഗ്ധ സമിതി രൂപീകരിച്ചു

Nov 16, 2025 - 15:14
അന്ധവിശ്വാസ, അനാചാര നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ; വിദഗ്ധ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: അന്ധവിശ്വാസ, അനാചാര നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. സമഗ്രമായി പരിശോധിച്ച് കരട് ബിൽ തയ്യാറാക്കാനാണ് വിദഗ്ധ സമിതിക്ക് നിർദേശം.

മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളുടെ നിയമങ്ങളും നിയമപരിഷ്‌കരണ സമിതി ശിപാർശയും വിദഗ്ധർ പരിശോധിച്ച്‌ റിപ്പോർട്ട് തയ്യാറാക്കും. സാമൂഹികവും, നിയമപരവും ഭരണഘടനാപരവുമായ വശങ്ങളും സമിതി പരിശോധിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0