പാലത്തായി പീഡനക്കേസ്: പ്രതിയായ അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു 

Nov 15, 2025 - 15:44
പാലത്തായി പീഡനക്കേസ്: പ്രതിയായ അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു 

കണ്ണൂര്‍: സ്‌കൂളിലെ ശുചി മുറിയില്‍ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പാലത്തായി പീഡനക്കേസിൽ പ്രതിയായ അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജിനാണ് മരണം വരെ തലശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. സ്‌കൂളിലെ ശുചി മുറിയില്‍ വെച്ച് 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ പത്തു വയസ്സുകാരിയെ അധ്യാപകന്‍ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ല്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അഞ്ചു തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്സോ വകുപ്പ് ചുമത്താത്തതും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വിധി വന്നതിന് പിന്നാലെ പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചെന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിധിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0