ഓട്ടോറിക്ഷയിൽ ടാങ്കർ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം 

Nov 15, 2025 - 15:20
ഓട്ടോറിക്ഷയിൽ ടാങ്കർ ലോറി ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം 

മംഗലാപുരം: പനമ്പൂരിലെ ദേശീയപാത 66-ൽ പനമ്പൂർ സിഗ്നലിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ടാങ്കറിന് പിന്നിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിൽ പിന്നിൽ നിന്നും വന്ന മറ്റൊരു ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ അടക്കം ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പനമ്പൂർ സിഗ്നലിൽ വാഹനങ്ങൾ തടഞ്ഞുവെച്ചതായി പറയപ്പെടുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു നോർത്ത് ട്രാഫിക് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. മരണപ്പെട്ടവർ ദേർളക്കട്ടെ മഞ്ഞനാടി സ്വദേശികളെന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0