എസ് ജെ എം 'മുത്ത് നബി' ടാലന്റ് ടെസ്റ്റ്‌;  ജസീൽ, നുസൈബ്, സഹല ജേതാക്കൾ 

Nov 15, 2025 - 11:51
എസ് ജെ എം 'മുത്ത് നബി' ടാലന്റ് ടെസ്റ്റ്‌;  ജസീൽ, നുസൈബ്, സഹല ജേതാക്കൾ 

കാസർഗോഡ്: 'തിരുവസന്തം 1500' കാമ്പയിൻ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മുത്ത് നബി ചരിതം' എന്ന പുസ്തകം അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ജില്ലാതല ഫൈനൽ റൗണ്ട് മത്സരത്തിൽ ആൺകുട്ടികളുടെ  വിഭാഗത്തിൽ  പുത്തിഗെ റെയ്ഞ്ചിലെ മുഹിമ്മാത്തുദ്ധീൻ മദ്റസയിലെ മുഹമ്മദ് ജസീൽ, മുഹമ്മദ് നുസൈബ് ഒന്നാം സ്ഥാനവും ബദിയഡുക്ക റെയ്ഞ്ചിലെ നെല്ലിക്കട്ട റാശിദിയ്യ ഹയർ സെക്കണ്ടറി സുന്നി മദ്റസയിലെ മുഹമ്മദ് ബിഷ്ർ, അഹ്മദ് ഷമീം രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് റെയ്ഞ്ചിലെ ഹിദായത്തുൽ അനാം തെക്കേപ്പുറം മദ്റസയിലെ മുഹമ്മദ് ഇഷാൻ, സമീൽ മുഹമ്മദ് മൂന്നാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ മത്സരത്തിൽ ചെർക്കള റെയ്ഞ്ചിലെ പന്നിപ്പാറ മമ്പഉൽ ഹുദ മദ്റസയിലെ ഫാത്തിമ്മത്ത് ഷഹല ഒന്നാം സ്ഥാനവും പരപ്പ റെയ്ഞ്ചിലെ ക്ലായിക്കോട് ഇർഷാദുൽ ഉലൂം സുന്നി മദ്റസയിലെ ഹസീബ രണ്ടാം സ്ഥാനവും കാസറഗോഡ് റെയ്ഞ്ചിലെ കോട്ടക്കുന്ന് അൽ മദ്റസത്തുസ്സുന്നിയയിലെ ആയിശ റമീസ മൂന്നാം സ്ഥാനവും നേടി.

സുന്നി വിദ്യാഭ്യാസ ബോഡ് സെക്രട്ടറി ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി രചിച്ച് എസ്.എം.എ പ്രസിദ്ധീകരിച്ച 'മുത്ത് നബി ചരിതം' എന്ന പുസ്തകം അര ലക്ഷം വിദ്യാർത്ഥികളാണ് വായിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. പ്രഥമ ഘട്ടമായ മദ്റസ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾ രണ്ടാം ഘട്ടമായ റെയ്ഞ്ച് മത്സരത്തിൽ പങ്കെടുത്തു.

 ജില്ലയിലെ പതിനേഴ് റെയ്ഞ്ചുകളിൽ നിന്നും രണ്ട് ഡിവിഷനുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ രണ്ട് വീതം വിദ്യാർത്ഥികളാണ് ജില്ലാ മത്സരത്തിൽ പങ്കാളികളായത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു. അഹ്മദ് ഷിറിൻ ഉദുമ, ഫൈറാസ് ഇഹ്‌സാനി ബള്ളൂർ, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം എന്നിവരടങ്ങുന്ന ജൂറി പാനലാണ് മത്സരം നിയന്ത്രിച്ചത്. അബ്ദു റഷീദ് അമാനി സോങ്കാൽ , സിയാദ് സഅദി കനിയാല എന്നിവരുടെ നേതൃത്വത്തിലുള്ള എസ്.ജെ.എം ജില്ലാ മിഷണറി സമിതിയാണ് ടാലന്റ് കോമ്പറ്റീഷൻ സംഘടിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0