മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന് 

Nov 15, 2025 - 10:15
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന് 

പുത്തിഗെ: ജനുവരി 29, 30, 31 തീയ്യതികളിൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സനദ് ദാന സമ്മേളത്തിന്റെയും സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറകിന്റെയും സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം ഇന്ന് മൂന്നു മണിക്ക് നടക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ അൽ ബുഖാരി തങ്ങൾ എൻമൂർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, അബ്‌ദുറഹ്‌മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0