ബിഹാറിൽ തകർന്നടിഞ്ഞ് മഹാസഖ്യം; എൻ ഡി എക്ക് വൻ മുന്നേറ്റം
ബിഹാർ: ഇന്ന് രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും കടന്ന് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി എൻ ഡി എ സഖ്യം. 243 സീറ്റിൽ 200ലേറെ സീറ്റിലാണ് ജെ ഡി യു- ബി ജെ പി- എൽ ജെ പി സഖ്യത്തിന്റെ വിജയക്കുതിപ്പ്. മഹാസഖ്യത്തിൽ ആർ ജെ ഡി മാത്രമാണ് മുന്നേറിയത്. ജെ ഡി യുക്കും ബി ജെ പിയ്ക്കും ഒപ്പം ചിരാഗ് പസ്വാന്റെ എൽ ജെ പിയും മികച്ച പ്രകടനം നടത്തി. ആർ ജെ ഡി-കോൺഗ്രസ്-ഇടതുസഖ്യം അറുപതിൽ താഴെ സീറ്റിലൊതുങ്ങി. ഇതോടെ ബിഹാറിൽ പത്താംതവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായേക്കും.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



