സമസ്ത കാസറഗോഡ് മേഖല പണ്ഡിത ക്യാമ്പും കട്ടിപ്പാറ ഉസ്താദ് അനുസ്മരണവും നാളെ 

Nov 14, 2025 - 13:43
Nov 14, 2025 - 13:45
സമസ്ത കാസറഗോഡ് മേഖല പണ്ഡിത ക്യാമ്പും കട്ടിപ്പാറ ഉസ്താദ് അനുസ്മരണവും നാളെ 

കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാസറഗോഡ് മേഖല പണ്ഡിത ക്യാമ്പും
സമസ്ത കേന്ദ്ര മുശാവറ അംഗം കട്ടിപ്പാറ ഉസ്താദ് അനുസ്മരണവും നാളെ നവംബർ 15 ശനിയാഴ്ച രാവിലെ 10.30 മുതൽ കാസറഗോഡ് സുന്നീ സെൻ്ററിൽ നടക്കും. മേഖല ട്രഷറർ സയ്യിദ് ഇബ്റാഹീം അൽ ഹാദി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. മേഖല പ്രസിഡൻ്റ് മുഹ്‌യിദ്ദീൻ സഅദി ചേരൂറിൻ്റെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. 
സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് മുദരിസുമായ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല 'ത്വരീഖത്ത് തെറ്റും ശരിയും' എന്ന വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിക്കും. സമസ്ത കാസറഗോഡ് ജില്ലാ വർക്കിംഗ് സെക്രട്ടറി
അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. മേഖലയിൽ മെമ്പർഷിപ്പ് എടുത്ത പണ്ഡിതന്മാർ സംബന്ധിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0