'മനുഷ്യര്‍ക്കൊപ്പം കര്‍മ്മ സാമയികം കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം ഇന്ന് കൊടിയമ്മയില്‍

Apr 19, 2025 - 11:57
'മനുഷ്യര്‍ക്കൊപ്പം കര്‍മ്മ സാമയികം കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം ഇന്ന് കൊടിയമ്മയില്‍

കുമ്പള: 'മനുഷ്യര്‍ക്കൊപ്പം കര്‍മ്മ സാമയികം' എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായുള്ള കുമ്പള സോണ്‍ ആദര്‍ശ സമ്മേളനം ഇന്ന്   വൈകിട്ട് 4 മണി മുതല്‍  കൊടിയമ്മ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ വേദിയില്‍ നടക്കും. സമസ്ത കര്‍ണാടക ജന സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്  ഉത്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും.
കൊടിയമ്മ ശിബ്ലിയില്‍ ചേര്‍ന്ന സ്വാഗത സംഘം സമ്പൂര്‍ണ യോഗം സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി ഉത്ഘാടനം ചെയ്തു. അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0