ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
പാലക്കാട്: ഗണവേഷമണിഞ്ഞ് ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത എക്സൈസ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കല്ലടിക്കോട് സ്വദേശി കെ വി ഷണ്മുഖനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. കേരള സർക്കാർ ജീവനക്കാർക്കുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മഹാനവമിയോടനുബന്ധിച്ച് ആർഎസ്എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാർച്ചിലാണ് ഷണ്മുഖൻ പങ്കെടുത്തത്. എസ്‌പിയുടെ നിർദേശ പ്രകാരം മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ വിശദമായ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



