ഡല്‍ഹി സ്ഫോടനം ചാവേര്‍ ആക്രമണമെന്ന് സൂചന; രാജ്യം കനത്ത സുരക്ഷയിൽ
ഡല്‍ഹി: രാജ്യത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമെന്ന് സൂചന. സ്‌ഫോടനത്തിന് കാരണം ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളെന്നാണ് വിവരം. കാറിന്റെ സിസിടിവി ദൃശ്യങ്ങളിൽ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയതും പുറത്തേക്ക് എടുക്കുന്നതും സ്‌ഫോടന ശേഷം ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്നതും പതിഞ്ഞു. സംഭവത്തില്‍ സെഷന്‍ 16, 18 വകുപ്പുകള്‍ പ്രകാരം യുഎപിഎ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് പുല്‍വാമ സ്വദേശി കാര്‍ സ്വന്തമാക്കിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു. രാജ്യത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും വ്യാപക പരിശോധന നടന്നുവരികയാണ്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



