ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സനദ് ദാനം; 57 ഹിമമി പണ്ഡിതർ 'ഹാദി' ബിരുദം സ്വീകരിച്ചു 

Nov 10, 2025 - 16:42
ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ സനദ് ദാനം; 57 ഹിമമി പണ്ഡിതർ 'ഹാദി' ബിരുദം സ്വീകരിച്ചു 

കോഴിക്കോട്: ലോകപ്രശസ്ത ഇസ്ലാമിക് യൂണിവേഴ്സിറ്റി ജാമിഅതുൽ ഹിന്ദ് അൽഇസ്‌ലാമിയ്യയുടെ 'ഹാദി' ബിരുദദാന സമ്മേളനത്തിൽ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെൻററിൽ നിന്നും പഠനം പൂർത്തിയാക്കിയ 57 ഹിമമി പണ്ഡിതന്മാർ 'ഹാദി' ബിരുദം സ്വീകരിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ജാമിഅയ്ക്ക് കീഴിൽ കോഴ്സ് പൂർത്തീകരിച്ച 916 യുവ പണ്ഡിതരാണ് കോൺവൊക്കേഷനിൽ ബിരുദം ഏറ്റുവാങ്ങിയത്. പരിപാടിയോടനുബന്ധിച്ച് നടന്ന ജാമിഅയുടെ സംസ്ഥാനതല മഹ്റജാൻ ഫെസ്റ്റിലും ജില്ലാ ദായിറകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 

2023 ബാച്ചിൽ നിന്നും മുഹമ്മദ‍് നൗഷാദ്, ഹാഷിർ മുസ്തഫ, മുഹമ്മദ‍് ഷുഹൈബ്, മുഹമ്മദ് അല്‍ ബാഖിര്‍, അബ്ദുല്‍ മുജീബ് വി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ‍് മുസമ്മില്‍ എ.പി, മുംതസിര്‍, സഈദ് അര്‍ഷദ് എസ്, അമീന്‍, മുഹമ്മദ‍് മുബീന്‍ ഇംതിയാസ്, റുവൈസ്, മുഹമ്മദ് അര്‍ഷിദ്, സത്താര്‍ സി.എം. 2024 ബാച്ചിൽ നിന്നും മുഹമ്മദ് ആശിഖ്, മുഹമ്മദ് ബതീഷ, മുഹമ്മദ് റസി എന്‍.എം, നൗഫല്‍, മുഹമ്മദ് ത്വാഹിര്‍, മിദ്‌ലാജ്, മുഹമ്മദ് തമീം, മുൻസിര്‍ കെ.എം, സിറാജുദ്ദീന്‍, കിസ്മത്ത്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് സിയാദ്, അഹമ്മദ് ഇംറാന്‍, മുഹമ്മദ് മുനീര്‍. 2025 ബാച്ചിൽ നിന്നും ഷമീം, അഹമ്മദ് ഫര്‍ഹാന്‍, ഹസന്‍ അനസ്, മുഹമ്മദ് മുഹമ്മില്‍, മുഹമ്മദ് മുസമ്മില്‍, ഖുബൈബ്, മുഹമ്മദ് സിയാദ്, ശൈഖ് അബ്ദുല്‍ സലാം, മുഹമ്മദ് ഫരാസ്, അൻവർ സാദിഖ് സി, അബ്ദുല്‍ ലത്തീഫ് എ, മുഹമ്മദ‍് സിനാന്‍ കെ, മുഹമ്മദ് ഇര്‍ഫാന്‍, സവാദ് സി.എ, മുഹമ്മദ് നിസാമുദ്ദീന്‍, സവാദ് പി.എം, മുഹമ്മദ് സ്വാദിഖ് കെ, മുഹമ്മദ് നൗഫാന്‍ എസ്.എ, മുഹമ്മദ് സുഹൈല്‍, ഹാഫിസ് ജസില്‍ റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് അനസ്, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ കാദര്‍, മുഹമ്മദ് മുഹ്സിന്‍, മുഹമ്മദ് റസീന്‍, മുഹമ്മദ് മുദസ്സിര്‍, മുഹമ്മദ് നവാസ് എന്നിവർ ബിരുദം സ്വീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0