പ്രവാസിയുടെ വീടിന് നേരെ വെടിയുതിര്‍ത്തത് 14കാരന്‍; ആവേശമായത് ഓണ്‍ലൈന്‍ ഗെയിം
ഉപ്പള: കഴിഞ്ഞ ദിവസം പ്രവാസിയുടെ വീടിന് നേരെയുണ്ടായ സംഭവത്തിൽ വൻ വഴിത്തിരിവ്. വെടിവെച്ചത് വീട്ടുകാരനായ 14 കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഞായറാഴ്‌ച വൈകിട്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുപറഞ്ഞത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി ഗെയിമിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് പിതാവിൻറെ തോക്ക് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. വെടിവെക്കാനുപയോഗിച്ച എയർഗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകുന്നേരം വീടിൻ്റെ രണ്ടാം നിലയിലെ ജനൽ ചില്ലുകളാണ് വെടിയേറ്റ് തകർന്നത്. സംഭവ സമയം പ്രവാസിയുടെ മകനായ 14 കാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെടിവയ്പ്പുണ്ടായതായി കുട്ടി വിളിച്ച് അറിയിച്ചതനുസരിച്ച് വീട്ടുകാർ മഞ്ചേശ്വരം പൊലീസിനെയും വിവരമറിയിച്ചു. അന്ന് രാത്രി തന്നെ പൊലീസ് അന്വഷണം ആരംഭിച്ചു. ഞായറാഴ്‌ച ഉച്ചയോടെ ഫൊറൻസിക് വിദഗ്‌ധരും സ്ഥലം സന്ദർശിച്ചിരുന്നു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ സംഭവസമയത്ത് ഒരുവാഹനവും വന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയേറിയതോടെ പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുട്ടി നടന്ന സംഭവം തുറന്ന് പറഞ്ഞത്. എയർഗൺ ദുരുപയോഗം ചെയ്‌ത കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കാനാണ് പൊലീസ് നീക്കം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



