കേരളത്തില്‍ നിന്നും സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍
കൊച്ചി: കേരളത്തിൽ നിന്നും ഇന്ന് മുതൽ അന്തർ സംസ്ഥാന സർവീസുകൾ നിര്‍ത്തിവെക്കാനൊരുങ്ങി സ്വകാര്യ ടൂറിസ്റ്റ് ബസുകൾ. ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന സമിതിയാണ് സർവീസ് നിർത്തിവെച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായി നികുതി, പിഴ, വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. കേരളത്തിൽ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളും വൈകുന്നേരം ആറു മുതൽ സർവീസ് നിർത്തിവെക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരെ നിയമവിരുദ്ധ നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ അറിയിച്ചു.
സർവീസുകൾ കൂട്ടത്തോടെ നിർത്തുന്നത് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കിയേക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



