വിവാദങ്ങൾ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സമാകരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
പുത്തിഗെ: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്നും വിവാദങ്ങൾ നാം കൈവരിച്ച മുന്നേറ്റങ്ങൾക്ക് തടസ്സമാകരുതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷണൽ സെന്ററിന്റെ വാർഷിക ജനറൽ ബോഡിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം വ്യക്തികളും സംഘടനകളും കൂടി കൈകോർത്താണ് കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ സാധ്യമായത്. ഈ രംഗത്ത് സുന്നി സംഘടനകളും സ്ഥാപനങ്ങളും ചെലുത്തിയ സ്വാധീനം വലുതാണ്. ഒരു കാലത്ത് അവികിസിത പ്രദേശമായിരുന്ന പുത്തിഗെ കേന്ദ്രീകരിച്ച് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ തുടങ്ങിയ മുഹിമ്മാത്ത് ഈ നാടിൻറെ മുഖഛായ മാറ്റുന്നതിന് കാരണമായി. അനാഥ അഗതി സംരക്ഷണത്തിനൊപ്പം ആശ്രിതരില്ലാത്ത വയോജനങ്ങൾക്കും മുഹിമ്മാത്ത് തണലേകുന്നു.
ജനറൽബോഡി യോഗം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം അൽ ഹാദി തങ്ങൾ ചൂരി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, വൈ എം അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, അബൂബക്കർ കാമിൽ സഖാഫി, അഡ്വ. ശാക്കിർ ഹാജി മിത്തൂർ, കറായ ഖാസിം മദനി, അബ്ദുസ്സലാം ദാരിമി കുബണൂർ, മൊയ്‌ദു സഅദി ചേരൂർ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, മൊയ്‌ദു ഹാജി കല്ലപിലാവ്, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചള്ളങ്കയം, ഇബ്രാഹിം ഹാജി കുബണൂർ, ഹാജി ശംസുദ്ധീൻ കോളിയാട്, നടുബയൽ മുഹമ്മദ് ഹാജി, അബ്ദുള്ള ഗുണാജെ, മുസ്തഫ സഖാഫി, അബ്ദുൽ ഫത്താഹ് സഅദി, എ കെ സഅദി ചുള്ളിക്കാനം, ത്വാഹിർ ഹാജി, അഡ്വ. രിഫായി ഹിമമി, അബ്ദുൽ അസീസ് ഹിമമി, റഈസ് മുഈനി, അഷ്‌റഫ് ഹിമമി ഉളുവാർ, ബാദുഷ ഹാദി സഖാഫി, മുഹമ്മദ് ഹാജി പേരാൽ, അലങ്കാർ മുഹമ്മദ് ഹാജി, വി സി അബ്ദുള്ള സഅദി, നാഷണൽ അബ്ദുള്ള, സലീം കോപ്പ, ഇത്തിഹാദ് മുഹമ്മദ് ഹാജി, സുൽത്താൻ മഹ്മൂദ് പട്ട്ള, സി കെ മുഹമ്മദ്, അലിക്കുഞ്ഞി മദനി, മുഹ്‌യിദ്ധീൻ കാമിൽ സഖാഫി, അബ്ദുൽ ഖാദർ ഹാജി ബള്ളൂർ, ഹംസ സഖാഫി ഉപ്പിന, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, മുനീർ ഹിമമി മാണിമൂല, അബ്ദുൽ ഖാദർ ഹാജി കളായി, പാടി അബ്ദുള്ള കുഞ്ഞി ഹാജി, പി ഇബ്രാഹിം പുത്തിഗെ, ബഷീർ ഹാജി മുഗു, പി എം മുഹമ്മദ് അലി, അബ്ദുറഹ്മാൻ സഖാഫി കൂളിമാട്, മുഹമ്മദ് മുസ്‌ലിയാർ തുപ്പക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സ്വാഗതവും ജനറൽ മാനേജർ ഉമർ സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



