ഇന്ത്യ യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തും: ഡൊണാൾഡ് ട്രംപ്

Nov 7, 2025 - 17:27
ഇന്ത്യ യുഎസ് വ്യാപാര ബന്ധം ശക്തിപ്പെടുത്തും: ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യൻ- റഷ്യ വ്യാപാര ബന്ധത്തിൽ വീണ്ടും പ്രതികരണവുമായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'മോദി റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടെ പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി ഒരു വലിയ മനുഷ്യനാണ്, ഞാൻ അവിടെ പോകുകതന്നെ ചെയ്യും' വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെയാണ് ട്രംപിൻറെ പ്രതികരണം. 

റഷ്യൻ എണ്ണയുടെ തുടർച്ചയായ വാങ്ങലുകൾക്ക് ഇന്ത്യയുടെ മേൽ 25 ശതമാനം അധിക ഡ്യൂട്ടി ഉൾപ്പെടെ 50 ശതമാനം തീരുവ ചുമത്താനുള്ള വാഷിംഗ്‌ടണിൻ്റെ തീരുമാനത്തെത്തുടർന്ന് ഇന്ത്യയും യു എസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകൾക്കിടയിലാണ് ട്രംപിന്റെ പ്രതികരണം. വാഷിംഗ്‌ടൺ ഉയർന്ന തീരുവ ചുമത്തിയതിനെത്തുടർന്ന് ഈ വർഷാവസാനം നടക്കാനിരുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യയിൽ എത്താൻ ട്രംപിന് ഇനി ഉദ്ദേശ്യമില്ലെന്ന് 'ദി ന്യൂയോർക്ക് ടൈംസ്' നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0