മുത്ത് നബി മെഗാ ക്വിസ്; നേട്ടം കൊയ്ത് മുഹിമ്മാത്ത് വിദ്യാർത്ഥികൾ 

Nov 7, 2025 - 13:46
Nov 7, 2025 - 13:48
മുത്ത് നബി മെഗാ ക്വിസ്; നേട്ടം കൊയ്ത് മുഹിമ്മാത്ത് വിദ്യാർത്ഥികൾ 

പുത്തിഗെ: എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുത്ത് നബി മെഗാ ക്വിസിൽ വിവിധ വിഭാഗങ്ങളിലായി മുഹിമ്മാത്ത് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ മുഹമ്മദ് നുസൈബ് ഇച്ചിലംപാടി, മുഹമ്മദ് ജസീൽ പള്ളങ്കോട്. യു. പി വിഭാഗത്തിൽ മുഹമ്മദ് ശുഹൈബ്, മുഹമ്മദ് യാസിർ. ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് എം, ജാബിർ ബി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബ്ദുൽ സാബിത്ത്, അബ്ദുൽ ബാസിത്ത് എന്നിവരാണ് ഈ മാസം 11 ന് വയനാടിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്. വിജയികളെ മുഹിമ്മാത്ത് അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0