പെര്‍ള മര്‍ത്യ റോഡിൽ മണ്ണിടിച്ചിൽ; ഭീതിയിലായി യാത്രക്കാർ

Nov 7, 2025 - 11:23
Nov 7, 2025 - 11:27
പെര്‍ള മര്‍ത്യ റോഡിൽ മണ്ണിടിച്ചിൽ; ഭീതിയിലായി യാത്രക്കാർ

ബദിയടുക്ക: ചെർക്കള-കല്ലടുക്ക അന്തർ സംസ്ഥാന പാത പെര്‍ള മര്‍ത്യ റോഡ് ഇടിയുന്നു. റോഡരികിൽ മണ്ണിടിച്ചിൽ പതിവായതോടെ വാഹനയാത്ര ഭീതിയിലായി. ദുസ്സഹമായ റോഡിൽ ഒരുവശത്തെ സംരക്ഷണ ഭിത്തിയോട് ചേർന്ന സ്ഥലത്താണ് മണ്ണ് ഇടിയുന്നത്. റോഡ് വികസനം നടന്നപ്പോൾ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുമ്പ് കമ്പി മണ്ണിടിയാൻ തുടങ്ങിയതോടെ നിലം പൊത്തുന്ന സ്ഥിതിയിലാണുള്ളത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും നിരന്തരമായ പരാതിയെ തുടർന്ന് റോഡരികിൽ ഒഴിഞ്ഞ ടാർ ഡ്രം വെച്ച് റിബ്ബൺ കെട്ടിയിരിക്കുന്നുവെങ്കിലും അപകട സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല. വളവോട് കൂടിയ റോഡരികിൽ തെരുവ് വിളക്കില്ലാത്തതിനാൽ ഇതിലൂടെയുള്ള രാത്രി യാത്ര ഏറെ പ്രയാസകരമാണ്. കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് ആയതിനാൽ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന ഈ വഴിയിലൂടെ അടിയന്തരമായി സംരക്ഷണ ഭിത്തി പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0