കേരള മുസ്‌ലിം ജമാഅത്ത് 'കേരള യാത്ര'; മേൽപറമ്പിൽ സഹകാരി സമിതിയായി

Nov 6, 2025 - 12:13
കേരള മുസ്‌ലിം ജമാഅത്ത് 'കേരള യാത്ര'; മേൽപറമ്പിൽ സഹകാരി സമിതിയായി

മേൽപറമ്പ്: 'മനുഷ്യർക്കൊപ്പം' കർമ്മസാമയികത്തിൻ്റെ ഭാഗമായി ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി മേൽപറമ്പിൽ ചേർന്ന കേരള മുസ്‌ലിം ജമാഅത്ത് സംയുക്ത സംഗമത്തിൽ സഹകാരി സമിതിക്ക് രൂപം നൽകി. സമസ്ത സെൻറിനറിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന കുടുംബ സമ്മേളനം, സേവന വാരം, സ്ഥാപന പര്യടനം, മഹല്ല് സാരഥി സംഗമം, ജില്ലാ സന്ദേശയാത്ര, സ്വദഖ 25, ക്യാമ്പസ് മീറ്റുകൾ, കർഷകസംഗമം, സയൻസ് കോൺക്ലേവ് തുടങ്ങിയ വിവിധങ്ങളായ പദ്ധതികളുടെ പദ്ധതികളുടെ സമാപനം കുറിച്ചു കൊണ്ടാണ് സമസ്ത  കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്ര സംഘടിപ്പിക്കുന്നത്.

പ്രചരണാർത്ഥം മേൽപ്പറമ്പ് സുന്നി സെൻററിൽ ചേർന്ന സംയുക്ത സംഗമം
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖദിർ ഉദ്ഘാടനം ചെയ്തു. അശ്റഫ് കരിപ്പൊടി അധ്യക്ഷത വഹിച്ചു. വൈ എസ് ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ വിഷയാവതരണം നടത്തി. സഹകാരി സമിതി ചെയർമാൻ ഷാഫി ഹാജി കട്ടക്കാൽ, ജനറൽ കൺവീനർ അശ്റഫ് കരിപ്പൊടി, ഫിനാൻസ് കൺവീനർ, ഇബ്രാഹിം ഹാജി സി എച്ച്.

വൈസ് ചെയർമാൻ: ഹമീദ് സഅദി, ഷാഫി ഹാജി കെ എം , അബൂബക്കർ ഹാജി കളനാട്, ഹമീദ് മൗലവി ദേളി, അബ്ദുൽ ഖാദർ സി എം , സക്കീർ എട്ടുംവളപ്പ്,മുഹമ്മദ് കുഞ്ഞി ജീലാനി, മുഹമ്മദ് കുഞ്ഞ് കോളിയടുക്കം,

കൺവീനർമാർ: ശരീഫ് മദനി എ.എച്ച്, മുഹമ്മദ് കുഞ്ഞ് തുരുത്തി, ബഷീർ ഹിമമി സഖാഫി, ഖലീൽ മാക്കോട്, ബഷീർ കെ കെ, അബൂബക്കർ കട്ടക്കാൽ, ശക്കീൽ കട്ടക്കാൽ, മൻസൂർ കൈനോത്ത്, ലത്തീഫ് അൽമാസ്, നസീർ വള്ളിയോട്, അഷ്റഫ് കടക്കാൽ എന്നിവരെ തിരഞ്ഞെടുത്തു. വിവിധ ഉപസമിതികൾക്കും രൂപം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0