ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

Nov 5, 2025 - 16:48
ബിഹാറില്‍  ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ബീഹാർ: രാജ്യം ഉറ്റു നോക്കുന്ന ബീഹാർ വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടെടുപ്പ് നാളെ ആരംഭിക്കാനിരിക്കെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. 1314 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്. 

ഓരോ വീട്ടിലും ഒരു സർക്കാർ ജോലി എന്ന പ്രധാന വാഗ്ദാനത്തോടെ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്.  ബിജെപിയുടെയും കോൺഗ്രസിൻ്റെയും താര പ്രചാരകർ സംസ്ഥാനത്തുണ്ട്. തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ, ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര. ആദ്യഘട്ട മണ്ഡലങ്ങളിൽ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. പതിനൊന്നിന് നടക്കുന്ന 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ പതിനാലിനാണ് ഫലപ്രഖ്യാപനം. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധിയും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0