തുടർച്ചയായ അപകടങ്ങളിൽ നടപടിക്കൊരുങ്ങി ദേശീയപാത മന്ത്രാലയം; കരാറുകാർക്ക് തിരിച്ചടി
കാസർകോട്: ദേശീയപാതയിലെ അപകടമേഖലകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഇനി മുതൽ കരാറുകാർക്ക് പിഴ ചുമത്താൻ നീക്കവുമായി ദേശീയപാത മന്ത്രാലയം. ദേശീയപാതകളിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചാൽ അത് റോഡിന്റെ നിർമ്മാണപിഴവായി കണക്കാക്കുകയും 50 ലക്ഷം വരെ പിഴ ചുമത്തനുമാണ് തീരുമാനം. ഒരു കാലയളവിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചാൽ അപകട നിയന്ത്രണത്തിനായി റോഡിലെ പാകപ്പിഴവുകൾ പരിഹരിക്കുന്നതിനുള്ള നടപടി കരാറുകാർ സ്വീകരിക്കണമെന്നും ഇതിനായി റോഡ് നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും അതിനുശേഷം കൈമാറ്റം ചെയ്യുകയും ചെയ്യുന്ന രേഖ പരിഷ്കരിച്ചതായും ദേശീയപാത സെക്രട്ടറി പറഞ്ഞു. 500 മീറ്റർ വരുന്ന ഒരു പ്രദേശത്ത് ഒന്നിലധികം അപകടങ്ങൾ സംഭവിച്ചാൽ കരാറുകാരന് 25 ലക്ഷം രൂപ പിഴ ചുമത്തും. അടുത്തവർഷം വീണ്ടും അപകടങ്ങൾ സംഭവിച്ചാൽ പിഴ 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ തുടർച്ചയായി അപകടങ്ങളും അപകട മരണങ്ങങ്ങളും വർദ്ധിച്ചു വരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
0


