മുഹിമ്മാത്ത് 'കലണ്ടർ 2026' പ്രകാശനം ചെയ്തു

Nov 5, 2025 - 10:29
മുഹിമ്മാത്ത് 'കലണ്ടർ 2026' പ്രകാശനം ചെയ്തു

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷൻ സെന്ററിന്റെ 2026 വർഷത്തെ കലണ്ടർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഏറ്റുവാങ്ങി. ഒന്നാം ഘട്ടത്തിൽ ഗൃഹ സമ്പർക്കത്തിലൂടെ അര ലക്ഷം കുടുംബങ്ങളിലേക്ക് കലണ്ടർ എത്തിക്കും. മുഹിമ്മാത്ത് മുന്നോട്ട് വെക്കുന്ന പുതിയ കർമ്മ പദ്ധതികൾ ഇതിലൂടെ പരിചയപ്പെടുത്തും.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഇബ്രാഹിം അൽ ഹാദി സഖാഫി തങ്ങൾ ചൂരി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0