'കേരള യാത്ര'; ആവേശമായി സ്‌മൈൽ കേരള അസംബ്ലി
കാസർഗോഡ്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ 2026 ജനുവരിയിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന 'കേരള യാത്ര'യുടെ പ്രചാരണ ഭാഗമായി എസ്എസ്ഫിന്റെ കീഴിൽ സംഘടിപ്പിച്ച സ്‌മൈൽ കേരള അസംബ്ലി ശ്രദ്ധേയമായി. എൽ പി, യുപി, ഹൈസ്കൂളുകളിൽ പഠിക്കുന്ന സ്‌മൈൽ മെമ്പർഷിപ് എടുത്ത വിദ്യാർഥികളാണ് അസംബ്ലിയിൽ ഭാഗമായത്. വിവിധ കേന്ദ്രങ്ങളിൽ നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ജില്ലയിൽ ഉപ്പള ഡിവിഷൻ ബന്ദിയോടിലും, കുമ്പള ഡിവിഷൻ കുമ്പളയിലും, ബദിയടുക്ക ഡിവിഷൻ ബദിയടുക്കയിലും, കാസർഗോഡ് ഡിവിഷൻ ഉളിയത്തടുക്കയിലും,ഉദുമ ഡിവിഷൻ സഅദിയയിലും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ദഫ്, ഫ്ലവർ ഷോ തുടങ്ങിയവ അസംബ്ലിയെ ആവേശകരമാക്കി. ഡിവിഷൻ ഭാരവാഹികൾ നേതൃത്വം നൽകി. കേരള യാത്രയുടെ പ്രചാരണാർത്ഥം ഈ മാസം 22ന് മഞ്ചേശ്വരം മോർത്തനയിൽ സ്റ്റുഡന്റസ് ഗാലയും സംഘടിപ്പിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



