മുഹിമ്മാത്ത് സനദ് ദാനം; 'ഇഅലാൻ' സൗദി എക്സിക്യൂട്ടീവ് സമ്മിറ്റ് ശ്രദ്ധേയമായി
ദമ്മാം: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറകിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും പദ്ധതി പഠനത്തിനും വേണ്ടി സംഘടിപ്പിച്ച 'ഇഅലാൻ' എക്സിക്യൂട്ടീവ് സമ്മിറ്റ് സമാപിച്ചു. ദമ്മാം ഹോളിഡേ ഹോട്ടലിൽ നടന്ന സമ്മിറ്റ് ഐ സി എഫ് സൗദി നാഷണൽ വൈസ് പ്രസിഡൻ്റ് അൻവർ കളറോഡിൻ്റെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ഇൻ്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി മൂസ സഖാഫി കളത്തൂർ പദ്ധതി പഠനങ്ങൾക്ക് നേതൃത്വം നൽകി. ഐസിഎഫ് അൽ കോബർ സാരഥി അഷ്റഫ് തോട്ടട, കെസിഎഫ് സാരഥി ഹബീബ് സഖാഫി ഉള്ളാൾ, ആർ എസ് സി സെക്രട്ടറി ആഷിഖ് ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ അസീസ് മുന്നൂർ, അമാന മുഹമ്മദ്, മൂസ സുഹ്‌രി പള്ളത്തടുക്ക, അബ്ദുൽ ഖാദർ സഅദി കൊറ്റുമ്പ, അബൂബക്കർ സഅദി കൊടിയമ്മ, അനീസ് ബാളിയൂർ, കബീർ കിന്നിംഗാർ, അറഫാത്ത് ആരിക്കാടി, ഖാതിം കിന്നിംഗാർ,അഷ്‌റഫ് കോട്ടക്കുന്ന്,സൈൻ കുമ്പോൽ, അഷ്‌റഫ് ചിക്കമംഗ്ലൂർ, കുഞ്ചാർ അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് ഉപ്പിന, ലത്തീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാർ തുടങ്ങിയവർ സംബന്ധിച്ചു. സിദ്ധീഖ് സഖാഫി ഉറുമി സ്വാഗതവും മുഹമ്മദ് പുണ്ടൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



