സംസ്ഥാന സര്‍ക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളക്ക്

Nov 1, 2025 - 11:56
സംസ്ഥാന സര്‍ക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമായ കെ ജി ശങ്കരപിള്ള അർഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാര ജേതാവാണ് കെ ജി ശങ്കരപിള്ള.
കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച ശങ്കരപിള്ള 1970കളിൽ രചിച്ച 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ എന്ന സമാഹാരത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അദ്ദേഹം അറിയപ്പെടുന്നു. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നിടക്കാണ് വിരമിക്കൽ. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു. കവിത, കൊച്ചിയിലെ വൃക്ഷങ്ങൾ, കെ ജി ശങ്കരപ്പിള്ളയുടെ കവിതകൾ, കെ ജി എസ് കവിതകൾ, ബംഗാൾ, അയോധ്യ, ആനന്ദൻ, കഷണ്ടി, ഊർമിള, രമണൻ, നന്നങ്ങാടികൾ, പ്രാർത്ഥിക്കുന്നെങ്കിൽ തുടങ്ങിയവ കൃതികളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0