കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിൽ ആണെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പറഞ്ഞു. ചരിത്രപരമായ നേട്ടമായതുകൊണ്ടാണ് നിയമസഭ വിളിച്ചു ചേർത്ത് ലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിച്ച തട്ടിപ്പ് എന്ന പ്രതികരണം സ്വന്തം ശീലങ്ങളിൽ നിന്നു പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടാണ് പങ്കാളിത്ത അധിഷ്‌ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്‌ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് വകയില്ലാത്തവർക്ക് അത് നൽകി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നവർക്ക് ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി ഭവന നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചു. നടത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ സർക്കാർ പറയാറുള്ളുവെന്നും അത് നടപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിർമാർജനം എന്നത് നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അതിൽ രഹസ്യമൊന്നും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



