'ഗാസയുടെ പേരുകൾ'; കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ച് ഐക്യദാർഢ്യം സംഘടിപ്പിക്കുന്നു
കാസർകോട്: ഇസ്രേയൽ ക്രൂരതക്ക് ഇരയായി ഗാസയിൽ കൊല്ലപ്പെട്ട 1500 കുട്ടികളുടെ പേരുകൾ വായിച്ചുകൊണ്ട് ചിന്താ രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'ഗാസയുടെ പേരുകൾ' എന്ന പേരിൽ കാസർകോട് പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച നടക്കുന്ന പരിപാടി അഡ്വ. പി വി കെ നമ്പൂതിരി ഫൗണ്ടേഷന്റെയും കാസർകോട് നഗരം കേന്ദ്രീകരിച്ചുള്ള മറ്റ് സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ട 18000 കുട്ടികളുടെ പേരുകൾ വായിക്കുന്ന സംസ്ഥാനതല പരിപാടിയുടെ കാസർകോട് ജില്ലാതല സംഗമമാണിത്. ഞായറാഴ്‌ച വൈകിട്ട് 3.30ന് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ, മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ എന്നിവരും ജില്ലയിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



