300 കോടിയുടെ തട്ടിപ്പ്; സംസ്ഥാനത്തെ ഓപറേഷന്‍ 'സൈ ഹണ്ടി'ൽ 263 പേർ അറസ്റ്റിൽ

Oct 31, 2025 - 13:53
300 കോടിയുടെ തട്ടിപ്പ്; സംസ്ഥാനത്തെ ഓപറേഷന്‍ 'സൈ ഹണ്ടി'ൽ 263 പേർ അറസ്റ്റിൽ

കൊച്ചി: സംസ്ഥാന വ്യാപകമായി സൈബർ തട്ടിപ്പുകാരെ വലയിലാക്കാൻ പോലീസ് നടത്തിയ ഓപറേഷൻ സൈ ഹണ്ടിൽ 263 പേരെ അറസ്റ്റിലായി. 14 ജില്ലകളിലായി 382 കേസുകൾ രജിസ്റ്റർ ചെയ്തത്തിന് പിന്നാലെ മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പോലീസ് കണ്ടെത്തിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത്‌ കോഴിക്കോടും കൂടുതൽ അറസ്റ്റ് എറണാകുളത്തുമാണ്. സംശയാസ്പ‌ദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2,683 പേരുടെയും എ ടി എം വഴി പണം പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ ദേശീയ സൈബർ ക്രൈം റിപോർട്ടിംഗ് പോർട്ടലിൽ നിന്ന് ശേഖരിച്ചായിരുന്നു പരിശോധന. തട്ടിപ്പിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന 125 പേരെ നോട്ടീസ് നൽകി വിട്ടയച്ചു. 

ഓൺലൈൻ ട്രേഡിംഗിലൂടെയാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത ഭൂരിഭാഗം കേസുകളിലും പണം നഷ്‌ടപ്പെട്ടത്. ഇരകളിൽ പലരും തട്ടിപ്പുസംഘം വാഗ്ദാനം ചെയ്യുന്ന അമിതലാഭത്തിൽ വീണുപോയവരാണ്. മൂന്ന് മാസത്തെ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പോലീസ് സംസ്ഥാന വ്യാപകമായി ഒരേ ദിവസം ശക്തമായ പരിശോധനക്കിറങ്ങിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0