എഴുത്തുകാരൻ രാജന്‍ മുനിയൂരിന് കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം
കാഞ്ഞങ്ങാട്: തുളുനാട് മാസിക ഏർപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛൻ പുരസ്ക്കാരത്തിന് എഴുത്തുകാരൻ രാജൻ മുനിയൂർ അർഹനായി. ചെറുകഥ, ലേഖനം, യാത്രാ വിവരണം, വിവർത്തനമടക്കം പതിമൂന്ന് പുസ്‌തകങ്ങൾ രാജൻ മുനിയൂർ രചിച്ചിട്ടുണ്ട്. വി.വി. പ്രഭാകരൻ, എൻ. ഗംഗാധരൻ, ടി.കെ. നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നവംബർ മാസം നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



