കെഎംസിടി കാസർകോട് കാമ്പസ് ഉദ്ഘാടനം നവംബർ മൂന്നിന് മന്ത്രി നിർവ്വഹിക്കും

Oct 30, 2025 - 11:54
Oct 30, 2025 - 11:57
കെഎംസിടി കാസർകോട് കാമ്പസ് ഉദ്ഘാടനം നവംബർ മൂന്നിന് മന്ത്രി നിർവ്വഹിക്കും

കാസർകോട്: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിപ്പുമായി കെഎംസിടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഏഴാമത്തെ കാമ്പസ്സാണ് കാസർകോട്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. നവംബർ മൂന്നിന് രാവിലെ 9 മണിക്ക് മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ കാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെൻ്റ് ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പുതിയ കാമ്പസിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്.  ഈ സ്ഥാപനത്തിന് എ.പി.ജെ. അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു.) അഫിലിയേഷനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ്റെ (എ.ഐ.സി.ടി.ഇ.) അംഗീകാരവുമുണ്ട്. സർക്കാർ അംഗീകൃത ഫീസിൽ ബിടെക് പ്രോഗ്രാമുകളിലേക്ക് ഈ വർഷം അഡ്‌മിഷൻ നടന്നു.

കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ പുതിയ കാമ്പസ് വഴി ഉന്നത വിദ്യാഭ്യാസത്തിനായി കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾ സമീപ ജില്ലകളെയും അയൽ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരം കാണാനാകുമെന്നും ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കെ.എം.സി.ടി. ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ. കെ മൊയ്‌തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0