പിഎം ശ്രീ; സിപിഐയുടെ എതിര്‍പ്പിന് വഴങ്ങി സിപിഎം. പദ്ധതി തല്‍ക്കാലം മരവിപ്പിച്ചേക്കും

Oct 29, 2025 - 15:01
പിഎം ശ്രീ; സിപിഐയുടെ എതിര്‍പ്പിന് വഴങ്ങി സിപിഎം. പദ്ധതി തല്‍ക്കാലം മരവിപ്പിച്ചേക്കും

തിരുവനന്തപുരം: കേരള സർക്കാർ നടപ്പാക്കാനിരുന്ന പിഎം ശ്രീ പദ്ധതി സിപിഐയുടെ എതിർപ്പ് കണക്കിലെടുത്ത് തൽക്കാലം മരവിപ്പിക്കാമെന്ന് തീരുമാനിച്ച് സിപിഎം. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് സർക്കാർ കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിർദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ഇളവു വേണമെന്നും എങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളൂ എന്ന് കേന്ദ്രത്തെ അറിയിക്കും. 

നവംബർ രണ്ടാം തീയതി ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പദ്ധതിയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ഇളവ് വരുത്തേണ്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്യും. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടർനടപടികളിൽ തീരുമാനമെടുക്കുക. സിപിഎമ്മിൻ്റെ സമവായ നിർദേശങ്ങൾ സിപിഐ അംഗീകരിച്ചതായാണ് റിപ്പോർട്ട്. സിപിഎം വഴങ്ങിയതോടെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0