നിസ്‌കാരം പഠിപ്പിച്ചെന്നാരോപിച്ച് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
ഭോപാൽ: യോഗയുടെയും സൂര്യനമസ്‌കാരത്തിൻ്റെയും മറവിൽ വിദ്യാർഥികളെ നിസ്കാരം പഠിപ്പിച്ചെന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തിന് പിന്നാലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ദിയോഹാരിയിലാണ് സംഭവം. ഗ്രാമത്തിലെ ഗവ. മിഡിൽ സ്‌കൂളിലെ അധ്യാപകനായ ജബൂർ അഹ്‌മദ് തദ്‌വിയെയാണ് ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തത്. സംഭവം രാഷ്ട്രീയവും സാമുദായികവുമായ വിവാദത്തിന് തിരികൊളുത്തിയതോടെയാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
ഹിന്ദു ജാഗരൺ മഞ്ച് പ്രതിനിധികൾ ഇടപെട്ട് വിഷയം സാമുദായിക പ്രശ്നമാക്കി മാറ്റുകയാണെന്നാണ് ആരോപണം. സംഘടനയുടെ ജില്ലാ കോ-ഒാർഡിനേറ്റർ അധ്യാപകന്റെ പ്രവർത്തനങ്ങൾ മനഃപൂർവമാണെന്ന് ആരോപിച്ചു. എന്നാൽ, താൻ കുട്ടികളെ പഠിപ്പിച്ചത് യോഗയിലെ ശശാങ്കാസനമാണെന്നും ചില രക്ഷിതാക്കൾ ഇത് നിസ്കാരമായി തെറ്റിദ്ധരിച്ചിരിക്കാമെന്നും ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ജബൂർ തദ്‌വി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


