മുഹിമ്മാത്തിൽ ഉറൂസും സനദ് ദാനവും ജനുവരിയിൽ; പ്രഖ്യാപനം പ്രൗഢമായി
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപതാം ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാനവും 2026 ജനുവരി 29,30,31 തീയ്യതികളിൽ നടക്കും. മുഹിമ്മാത്തിൽ നടന്ന പ്രൗഢമായ കൺവെൺഷനിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രഖ്യാപനം നടത്തി. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്‌ഘാടനം ചെയ്തു. സമസ്ത കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹുസൈൻ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങൾ, എ ബി മൊയ്‌ദു സഅദി ചേരൂർ, ഇബ്രാഹിം ദാരിമി ഗുണാജെ, മൂസൽ മദനി തലക്കി, സുലൈമാൻ കരിവെള്ളൂർ, ഹാജി അമീറലി ചൂരി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ദുറഹ്മാൻ അഹ്‌സനി, ജമാൽ സഖാഫി പെർവാഡ്, അബ്ദുസ്സലാം അഹ്‌സനി, കുഞ്ഞി മുഹമ്മദ് അഹ്‌സനി, ഫത്താഹ് സഅദി, ഹമീദ് മൗലവി ആലംപാടി, സിദ്ധീഖ് സഖാഫി ആവളം, റഈസ് മുഈനി, ബാദുഷ ഹാദി സഖാഫി, മൻഷാദ് അഹ്‌സനി, സി എം എ ചേരൂർ, ഹസൈനാർ സഖാഫി കുണിയ, ബഷീർ സഖാഫി കൊല്യം, ഇസ്മായിൽ സഅദി പാറപ്പള്ളി, മുഹമ്മദ് ഹാജി പൊയ്യത്തബയൽ, മൊയ്‌ദു ഹാജി കല്ലപിലാവ്, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ശാഫി ഹാജി ബെവിഞ്ച, ഹാജി അഹ്മദലി ബെണ്ടിച്ചാൽ, വടകര മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ സഖാഫി മുന്നൂർ, ഇബ്രാഹിം സഖാഫി തുപ്പക്കൽ, അബ്ബാസ് സഖാഫി മൻട്ടമ, കുട്യാളം മുഹമ്മദ് കുഞ്ഞി സഖാഫി, സി പി അബ്ദുള്ള ഹാജി ചെരുമ്പ, അബ്ദുള്ള ഗുണാജെ, നടുബയൽ മുഹമ്മദ് ഹാജി, കെ കെ അബ്ബാസ് ഹാജി കൊടിയമ്മ, അഡ്വ. ശാക്കിർ മിത്തൂർ സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും അബൂബക്കർ കാമിൽ സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



