സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു; പവന് 88,600 രൂപയായി

Oct 28, 2025 - 18:08
Oct 28, 2025 - 18:09
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും കുറഞ്ഞു; പവന് 88,600 രൂപയായി

കൊച്ചി: രാജ്യാന്തര വിപണിയിലെ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവന് 1800 രൂപയും ഗ്രാമിന് 225 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 88,600 രൂപയായി. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 91,280 രൂപയായിരുന്നു വില. രാജ്യാന്തര വിപണി നിലവിലെ ഇടിവ് തുടർന്നാൽ പവന് 88,000ന് താഴെയെത്തുമെന്നാണ് വിലയിരുത്തൽ. ദിവസങ്ങൾക്ക് മുമ്പ് റെക്കോർഡ് കുതിപ്പോടെ മുന്നേറിയ സ്വർണ്ണ വിലയിലെ നിലവിലെ ഇടിവ് വലിയ ആശ്വാസകരമാണ്. കഴിഞ്ഞ ആഴ്ചയിൽ പവന് വില 97,360 രൂപയും ഗ്രാം വില 12,170 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്.  വെള്ളിയുടെ വില ഗ്രാമിന് 155 എന്ന നിരക്കിലാണ് നിലവിലെ വ്യാപാരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0