സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ് പ്രൗഢമായി
മുള്ളേരിയ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സംഘടിപ്പിച്ച സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ് ഗാളിമുഖത്ത് പ്രൗഢമായി. 2026 ജനുവരിയിൽ നടക്കുന്ന കാന്തപുരത്തിൻ്റെ കേരള യാത്രയുടെ ഭാഗമായാണ് ഏകദിന പരിപാടി സംഘടിപ്പിച്ചത്. എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡൻ്റ് സുലൈമാൻ സഅദി പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി എസ് വൈ എസ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് കണ്ണവം തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വിവിധ സെഷനുകൾക്ക് മൻശാദ് അഹ്സനി, അബ്ദുൽഖാദർ സഖാഫി, അക്ബർ സഅദി, കബീർ ബെജ്ജ എന്നിവർ നേതൃത്വം നൽകി.
മുള്ളേരിയ ഡിവിഷൻ പ്രസിഡൻ്റ് ഹാഫിള് സജ്ജാദ് സഖാഫി അധ്യക്ഷത വഹിച്ചു. അശ്റഫ് സഖാഫി സ്വാഗതവും ഹാഫിള് ഫയാസ് സഖാഫി നന്ദിയും പറഞ്ഞു. സയ്യിദ് സ്വാലിഹ് തങ്ങൾ, സകരിയ അഹ്സനി, അബ്ദുറസാഖ് സഖാഫി, ഉമർ സഖാഫി, സിദ്ദീഖ് ഹാജി, റൗഫ് ഹിമമി, സഅദ് ഹിമമി, അശ്റഫ് പള്ളത്തൂർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



