മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് പ്രഖ്യാപന സമ്മേളനം നാളെ

Oct 27, 2025 - 17:01
മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് പ്രഖ്യാപന സമ്മേളനം നാളെ

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയും  ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപതാം ഉറൂസ് മുബാറകിൻറെയും സനദ് ദാന സമ്മേളനത്തിൻറെയും പ്രഖ്യാപന സമ്മേളനം നാളെ ചൊവ്വ വൈകുന്നേരം മൂന്ന് മണിക്ക് മുഹിമ്മാത്തിൽ നടക്കും. കേരളത്തിലെയും കർണാടകയിലെയും പ്രാസ്ഥാനിക നേതാക്കൾ, മഹല്ല് ഭാരവാഹികൾ, ഹിമമികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്ക് രൂപം നൽകും. 

ഇതു സംബന്ധിച്ച് ചേർന്ന് യോഗത്തിൽ സയ്യിദ് സയ്യിദ് ഹസനുൽ തങ്ങൾ അധ്യക്ഷതയും പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടന നിർവഹിച്ചു. സയ്യിദ് ഇബ്രാഹിം അൽഹാദി തങ്ങൾ ചൂരി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, അബ്ദുറഹ്മാൻ അഹ്‌സനി, സയ്യിദ് ഹബീബുൽ അഹ്ദൽ,  അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, ബഷീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, സി എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ, കല്ലപിലാവ് മൊയ്തു ഹാജി സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0